ബാര്‍ കേസ്; 22 ബാറുകള്‍ക്ക് കൂടി ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്കി
ബാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാരിന്റെ പുതിയ മദ്യനയ പ്രകാരം പൂട്ടിയ 22 ബാറുകള്‍ക്ക് കൂടി ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്കി. അനുമതി ലഭിച്ചത് ഫോര്‍ സ്റ്റാര്‍ പദവിയുള്ളവയാണ്.
പൂട്ടിയ 418 ബാറുകളില്‍ ഫോര്‍ സ്റ്റാര്‍ പദവിയുള്ളവയ്ക്കും പുതിയതായി ഫോര്‍ സ്റ്റാര്‍ പദവിക്ക് അപേക്ഷിച്ച ബാറുകള്‍ക്കും ഇതോടെ ലൈസന്‍സ് ലഭിക്കും. ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നേരത്തെ, ഫോര്‍ സ്റ്റാര്‍ പദവിയുള്ള പത്ത് ബാറുകള്‍ക്ക് ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു.