ബാര്‍ കേസില്‍ വിധി ഇന്ന്

ചൊവ്വ, 29 ഡിസം‌ബര്‍ 2015 (08:34 IST)
സംസ്ഥാനത്ത് പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് എന്ന സര്‍ക്കാര്‍ നയത്തിനെതിരെ ബാറുടമകള്‍ നല്കിയ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് ആണ് ചൊവ്വാഴ്ച വിധി പറയുക.
 
മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ, അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി എന്നിവര്‍ ഉള്‍പ്പെടെ മുന്‍നിര അഭിഭാഷകരാണ് ബാറുടമകള്‍ക്കു വേണ്ടി ഹാജരാകുക. സര്‍ക്കാരിന് വേണ്ടി കപില്‍ സിബലും വി ഗിരിയും ഹാജരായി.
 
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്നാണ് ബാര്‍ ഉടമകളുടെ വാദം. ഘട്ടങ്ങളായി മദ്യ ഉപയോഗം കുറച്ച് മദ്യനിരോധത്തിലേക്ക് നീങ്ങുന്നതിനു വേണ്ടിയാണ് ലൈസന്‍സ് പരിമിതപ്പെടുത്തിയതെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്.
 

വെബ്ദുനിയ വായിക്കുക