ബാറുടമകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (11:48 IST)
സംസ്ഥാനത്തെ മദ്യനയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുരേന്ദ്രമോഹന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ബാര്‍ പൂട്ടുന്നതിന് നോട്ടീസ് നല്‍കിയ ശേഷം ഹര്‍ജികള്‍ വാദം കേള്‍ക്കാമെന്ന നിലപാടായിരുന്നു സിംഗിള്‍ ബെഞ്ച് നേരത്തെ സ്വീകരിച്ചത്. ഇതിനെതിരെ ഉടമകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നയപരമായി എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ കോടതി തയാറായില്ല.

ഇതേ തുടര്‍ന്നാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചതും പൂട്ടുന്നതിനുള്ള സമയപരിധി ഈ മാസം 30വരെ നീട്ടി ഉത്തരവ് നേടിയെടുത്തതും. ബാറുകളുടെ കാര്യം വേഗത്തില്‍ നടപ്പാക്കണമെന്നും. പഞ്ചനക്ഷത്രബാറുകളും സര്‍ക്കാര്‍ ഒൌട്ട്ലറ്റുകളും നിര്‍ത്തി കൊണ്ട് എങ്ങനെയാണ് മദ്യനിരോധനം കൊണ്ടു വരുന്നതെന്നും സുപ്രീംകോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പഞ്ചനക്ഷത്രഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉള്‍പെടുത്തിയിരിക്കുന്ന വ്യവസ്ഥകളിലൊന്നാണ് ബാറുകളെന്നാണ് സംസംഥാനത്തിന്റെ മറുപടി പറഞ്ഞത്.
തുടര്‍ന്ന് പന്ത്രണ്ടാം തീയതി പഞ്ചനക്ഷത്രമൊഴികെയുളള മുഴുവന്‍ ബാറുകളും പൂട്ടാനുളള സര്‍ക്കാര്‍ തീരുമാനം ഈ മാസം മുപ്പത് വരെ സുപ്രീം കോടതി തടയുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ബാറുകള്‍ക്ക്  ലൈസന്‍സ് അനുവദിച്ചത് താല്‍ക്കാലികമായാണെന്നും. ബാറുകള്‍ നടത്തുക മൌലികാവകാശമല്ല, ഭരണകക്ഷിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് നടപ്പിലാക്കുന്നത് തുടങ്ങിയ വാദങ്ങളായിരുന്നു സര്‍ക്കാര്‍  ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു  സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഘട്ടം ഘട്ടമായി ഒൌട്ട്ലറ്റുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക