വിജിലന്‍സ് പിടിമുറുക്കുന്നു: പിള്ളയുടെ ആരോപണം പരിശോധിക്കും
ചൊവ്വ, 20 ജനുവരി 2015 (15:55 IST)
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശുമായി ആര്‍ ബാലകൃഷ്ണ പിള്ള നടത്തിയ വെളിപ്പെടുത്തല്‍ വിജിലന്‍സ് പരിശോധിക്കും. ബാര്‍ കോഴ ഇടപാട് ഉള്ളതാണെന്നും, കൊട്ടാരക്കരയില ബാറുടമകള്‍ കോഴ ഇടപാടിനെക്കുറിച്ച് തന്നോട് പറഞ്ഞതായും ബിജുവിനോട് പറയുന്ന ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലുമാണ് വിജിലന്‍സ് മുന്നോട്ട് പോകുക.
ബാര്‍കോഴ ഇടപാടുമായി ബന്ധപ്പെട്ട് പിള്ള പറഞ്ഞ കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് മൊഴിയെടുക്കാനുമുള്ള സാധ്യതയും നിലവിലുണ്ട്. കേട്ടുകേള്‍വി പോലും ചില കേസുകളില്‍ വഴിത്തിരിവ് ഉണ്ടാക്കുന്ന സാഹചര്യത്തില്‍ പിള്ളയുടെ മൊഴി പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അതിനാല്‍ നോട്ടീസ് നല്‍കി മൊഴി രേഖപ്പെടുത്താനുള്ള സാധ്യതയാണ് അന്വേഷണസംഘം പരിശോധിക്കുക. കൊട്ടാരക്കരയില ബാറുടമകള്‍ ആരെക്കെ എന്നാകും അദ്ദേഹത്തോട് പ്രധാനമായും ചോദിക്കുക.
ബാര്‍ കോഴ ഇടപാടിന് വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. പണം കൈമാറുന്നതിന് പ്രധാന സാക്ഷികളെന്ന് ബിജു രമേശ് പറയുന്നവര്‍ ഇക്കാര്യം സമ്മതിക്കാത്തതും അന്വേഷണ സംഘത്തിന് തലവേദന സൃഷ്ടിപ്പിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.