സര്‍വ്വകക്ഷി സംഘത്തിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം മാറ്റിവെച്ചു
ബാര്‍ കോഴ കേസ് ആരോപണം നേരിടുന്ന എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ബാബുവിന്റെ നേതൃത്വത്തില്‍ ഉള്ള സര്‍വക്ഷി സംഘത്തിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിവച്ചു.
ബാര്‍ കോഴ കേസ് ആരോപണം നേരിടുന്ന ബാബുവിന്റെ നേതൃത്വത്തില്‍ സര്‍വക്ഷി സംഘത്തില്‍ പങ്കാളികളായി പോകാനാവില്ലെന്ന് പ്രതിപക്ഷം അറിയിച്ചതിനെത്തുടര്‍ന്നാണിത്. മന്ത്രി കെസി ജോസഫിന്റെ കൂടെ പോകാന്‍ ഒരുക്കമാണെന്നു പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കെസി ജോസഫാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത് എന്നാണ് അറിയിച്ചിരുന്നത്. അതിനാല്‍ ആണ് സര്‍വക്ഷി സംഘത്തില്‍ പോകാന്‍ തയാറായിരുന്നത്. എന്നാല്‍ അവസാന നിമിഷം ബാബു പരിപാടിയുടെ നേതൃസ്ഥാനത്തേക്ക് എത്തുകയായിരുന്നുവെന്ന് സിപിഐ നേതാവ് ദിവാകരന്‍ പറഞ്ഞു.
ഈ മാസം 19 നായിരുന്നു സര്‍വകക്ഷി സംഘം യാത്രതിരിക്കേണ്ടിയിരുന്നത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎല്‍എമാര്‍ അടങ്ങുന്നതായിരുന്നു സംഘം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദര്‍ശനം.