ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ സുകേശനെ മാനസികമായി പീഡിച്ചു, ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തി - ശങ്കര്‍ റെഡ്ഡിക്കെതിരെ വിജിലന്‍സിന്റെ സത്യവാങ്മൂലം

ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (19:40 IST)
ബാര്‍ കോഴക്കേസില്‍ അന്വേഷിച്ച എസ്‌പി സുകേശനെ മാനസികമായി പീഡിപ്പിക്കാന്‍ മുന്‍ വിജിലന്‍‌സ് മേധാവി എഡിജിപി ശങ്കര്‍‌റെഡ്ഡി ശ്രമിച്ചുവെന്ന് ഹൈക്കോടതിയില്‍ വിജിലന്‍‌സിന്റെ സത്യവാങ്‌മുലം.

ബാര്‍ കോഴക്കേസില്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ സുകേശനില്‍ ശങ്കര്‍ റെഡ്ഡി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കേസ് അന്വേഷണത്തിന്റെ എല്ലാ സമയത്തും സുകേശനെ ആഞ്ജാനുവര്‍ത്തിയാക്കാനാണ് മുന്‍ വിജിലന്‍‌സ് മേധാവി ശ്രമിച്ചിരുന്നതെന്നും സത്യവാങ്‌മുല്ലത്തിലുണ്ട്.

കേസിന്റെ അന്വേഷണത്തില്‍ സാക്ഷി മൊഴികളെ വിശ്വാസത്തിലെടുക്കാന്‍ ഡിജിപി തയാറായില്ല. സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിലും ശങ്കര്‍ റെഡ്ഡിയാണെന്നും ഹൈക്കോടതിയില്‍ വിജിലന്‍‌സ് നല്‍കിയ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, വിജിലന്‍‌സ് നടപടിക്കെതിരേ ശങ്കര്‍ റെഡ്ഡി രംഗത്തെത്തി. സത്യവാങ്മൂലം തെറ്റാണ്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന നീക്കമാണ്. കേസുമായി ബന്ധമില്ലാത്തയാള്‍ സത്യവാങ്മൂലം നല്‍കിയത് സംശയാസ്പദമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക