ബാർക്കോഴ കേസ്: രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

Webdunia
ശനി, 21 നവം‌ബര്‍ 2020 (07:44 IST)
തിരുവനന്തപുരം: ബാർക്കോഴകേസിൽ ബാറുടമ ബിജു രമേശിന്റെ ആരോപണത്തിൽ പ്രതിപാക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി അനുമതി നൽകി. മുൻ മന്ത്രി വിഎസ് ശിവാകുമാർ, കെ ബാബു എന്നിവർക്കെതിരെയും അന്വേഷണം നടത്തും. ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ അനുമതി നൽകിയിരിയ്ക്കുന്നത്. 
 
പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിയ്ക്കും എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണത്തിലേയ്ക്ക് കടക്കുക, രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും, കെ ബാബുവിന് 50 ലക്ഷം രൂപയും, വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും കോഴ നൽകി എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. അതേസമയ്മ് ബാർ കോഴ കേസിൽനിന്നും പിൻമാറാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ബിജു രമേശിന്റെ ആരോപണത്തിൽ അന്വേഷണമില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article