ദം ബിരിയാണിയിൽ പുഴു, ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്

തിങ്കള്‍, 15 ജൂലൈ 2019 (14:06 IST)
ഓർഡർ ചെയ്ത ദം ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ഇതേത്തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തുകയും പൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു. കവടിയാറിയിലെ ലാമിയ ഹോട്ടലാണ് പൂട്ടിയത്. 
 
ഊബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കസ്റ്റമറുടെ പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിന്റെ പ്രവര്‍ത്തനമെന്നും കണ്ടെത്തിയിട്ടുണ്ട്. 
 
പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നതായും പാചകം ചെയ്ത ഇറച്ചി പാത്രങ്ങള്‍ കഴുകുന്ന വാഷ് ബേസിന് അടിയില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ നിരവധി ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍