ഹെലികോപ്റ്റര്‍ കണ്ടപ്പോള്‍ കൈവീശി കാണിച്ച് ബാബു; ദാഹിക്കുന്നുണ്ടെന്ന് ആംഗ്യം, കാല്‍ മുറിഞ്ഞതും കാണിച്ചു

Webdunia
ബുധന്‍, 9 ഫെബ്രുവരി 2022 (08:32 IST)
മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ തീവ്ര ദൗത്യം തുടരുകയാണ്. ചെറാട് എലിച്ചിരം കൂര്‍മ്പാച്ചിമലയില്‍ കാല്‍വഴുതിവീണ് മലയിടുക്കില്‍ ബാബു കുടുങ്ങിയത് തിങ്കളാഴ്ച വൈകീട്ടാണ്. ബാബു മലയിടുക്കില്‍ തുടരാന്‍ തുടങ്ങിയിട്ട് 43 മണിക്കൂര്‍ പിന്നിട്ടു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍, കഴിഞ്ഞ 43 മണിക്കൂറായി ഭക്ഷണമോ വെള്ളമോ ബാബുവിന് കിട്ടിയിട്ടില്ല. 
 
യുവാവിനെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ ശ്രമം നടന്നു. എന്നാല്‍ ചെങ്കുത്തായ മലയില്‍ എവിടേയും ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആ ശ്രമം വിഫലമായി. വെള്ളം എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതും സാധിച്ചില്ല. ഡ്രോണില്‍ വെള്ളവും ഭക്ഷണവും ഡ്രോപ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ബാബു ഇടയ്ക്കിടെ വെള്ളം ചോദിക്കുന്നുണ്ട്. പകല്‍ സമയം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ തൊണ്ട വരണ്ട അവസ്ഥയിലാണ്. 
 
ഹെലികോപ്റ്റര്‍ കണ്ടപ്പോള്‍ മലയിടുക്കിലിരുന്ന് ബാബു കൈവീശി കാണിച്ചു. തനിക്ക് ദാഹിക്കുന്നുണ്ടെന്ന് ആംഗ്യം കാണിച്ചു. തന്റെ കാലിലെ മുറിവുകളും ബാബു കാണിക്കുന്നുണ്ടായിരുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article