ജാതി മത വിശ്വാസങ്ങ‌ൾക്കതീതമായി എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കണം: ബാബാ രംദേവ്

വ്യാഴം, 7 ഏപ്രില്‍ 2016 (15:39 IST)
എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്നവരുടെ രാജ്യമാക്കി ഇന്ത്യയെ മാറ്റണമെന്ന് ബാബാ രംദേവ് പ്രഖ്യാപിച്ചു. ജാതി മത വിശ്വാസങ്ങ‌ൾക്കതീതമായി എല്ലാവരും മാറണമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാഭാരതം ധർമരക്ഷാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഭാരത് മാതാ കീ ജയ് വിളിക്കുന്നത് സ്വന്തം രാജ്യത്തിനു വേണി ആകണമെന്നും അതിൽ ജാതിയോ മതമോ ഒരു പ്രശനമല്ല എന്നും അദ്ദേഹം സംഗമത്തിൽ അറിയിച്ചു. ഹിന്ദുസ്ഥാനിൽ ജീവിച്ചിരുന്നവർ എല്ലാവരും ഹിന്ദുക്കളായിരുന്നുവെന്ന സത്യം എല്ലാവരും അംഗീകരിക്കണം. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഹിന്ദുത്വത്തിൽ നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 
രാഷ്‌ട്രത്തിനുവേണ്ടി ഭാരത് മാതാ കീ ജയ് വിളിക്കുമ്പോൾ ജതി-മതം നോക്കേണ്ടെന്നും പ്രത്യേകമായൊരു മതത്തിനുവേണ്ടിയല്ല ജയ് വി‌ളിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരും ഒന്നിച്ച്നിന്ന് വിദേശ വസ്തുക്കളെ ബഹിഷ്കരിച്ചാൽ വമ്പൻ കുത്തക കമ്പനികളെ മുട്ടുകുത്തിക്കാം. മലയാളത്തില്‍ പ്രസംഗം തുടങ്ങിയ അദ്ദേഹം ശങ്കരാചാര്യ സ്വാമികളുടെയും ഒട്ടനവധി പുണ്യാത്മാക്കളുടെയും ജന്മഭൂമിയായ കേരളത്തെ ആദരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. വേദിയില്‍ യോഗാഭ്യാസം നടത്തിയ അദ്ദേഹം പല ആവൃത്തി ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

 

വെബ്ദുനിയ വായിക്കുക