ഓട്ടോ ഡ്രൈവറുടെ മരണം: സുഹൃത്ത് പിടിയില്‍

ബുധന്‍, 30 ഡിസം‌ബര്‍ 2015 (10:58 IST)
ഓട്ടോറിക്ഷാ ഡ്രൈവറെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തിനെ പൊലീസ് പിടികൂടി. കല്ലറ പഴയചന്ത ചിറത്തലയ്ക്കല്‍ വീട്ടില്‍ ഷിബാഹുദീന്‍ മകന്‍ ഷെമിന്‍ എന്ന 22 കാരനെയാണു 2014 ഓഗസ്റ്റില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണു ഇയാളുടെ സുഹൃത്തായ കല്ലറ പഴയചന്ത സ്വദേശി രാജു എന്ന 28 കാരന്‍ അറസ്റ്റിലായത്. മരണം നടന്ന സംഭവ ദിവസത്തിനു തലേദിവസം ഇരുവരും ചേര്‍ന്ന് മദ്യപിച്ചതായും വിവരം ലഭിച്ചിരുന്നു.
 
മദ്യലഹരിയില്‍ ഇരുവരും വഴക്കിടുകയും രാജു ഇരുമ്പു വടി കൊണ്ട് ഷെമീമിന്‍റെ തലയ്ക്കടിക്കുകയും ചെയ്തു. ബോധം കെട്ട ഷെമീമിനെ മരിച്ചെന്നു കരുതി തോളില്‍ ചുമന്ന് അരകിലോമീറ്ററോളം അകലെയുള്ള കുളത്തില്‍ തള്ളുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. 

വെബ്ദുനിയ വായിക്കുക