വാഹനം ലാന്റ് ക്രൂയിസര്‍; ഇഷ്‌ട നമ്പര്‍ സ്വന്തമാക്കാന്‍ തിരുവനന്തപുരം സ്വദേശി മുടക്കിയത് വാഹനത്തെക്കാള്‍ വലിയ തുക!

തിങ്കള്‍, 20 മാര്‍ച്ച് 2017 (18:43 IST)
വാഹനത്തെക്കാള്‍ വലിയ തുക മുടക്കി ഇഷ്ട ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്ന ഒരുപാടുപേരുണ്ട്. അത്തരത്തിലുള്ള ഒരു ഫാന്‍സി നമ്പര്‍ ലേലത്തിന് ഇന്ന് തിരുവനന്തപുരം സാക്ഷ്യം വഹിച്ചു. 
 
തിരുവന്തപുരം RTO ഓഫീസില്‍ നടന്ന ലേലത്തില്‍ മൂന്ന് പേര്‍ പങ്കെടുത്തു. കെ.എല്‍ സി.ബി ഒന്ന് എന്ന നമ്പറാണ് 18 ലക്ഷം രൂപ മുടക്കി തിരുവന്തപുരം സ്വദേശിയായ കെ. എസ് ബാലഗോപാലന്‍ സ്വന്തമാക്കിയത്. തന്റെ ഏറ്റവും പുതിയ ലാന്റ് ക്രൂയിസറിനാണ് ഈ ഇഷ്‌ട നമ്പര്‍. 
 

വെബ്ദുനിയ വായിക്കുക