എന്നാല്‍ നാലാമത്തെ പ്രതിയായ ആറ്റിങ്ങല്‍ സ്വദേശിയായ പൊലീസുകാരനെ കേസില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് ഡി.വൈ.എസ്.പിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്. ചാര്‍ജ്ജ് ഷീറ്റ് പരിശോധിച്ചപ്പോഴാണ് നാലു പ്രതികള്‍ ഉണ്ടെന്നും ഇതില്‍ മൂന്നു പ്രതികളെ കുറിച്ചു മാത്രമാണു വിശദമായ പരാമര്‍ശം ഉള്ളതെന്നും കോടതിക്ക് മനസിലായത്. തുടര്‍ന്നാണ് ആറ്റിങ്ങല്‍ ജൂഡീഷ്യല്‍ മജിസ്റ്റ്രേട്ട് മൂന്ന് സുരേഷ് വണ്ടന്നൂര്‍ ഉടന്‍ പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്.