ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസ്: ഭര്‍ത്താവിന് 5 വര്‍ഷം തടവ്
ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് 5 വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചു. കുറ്റിക്കാട്ടൂര്‍ കൊഴക്കോത്ത്പ്രഭാത് എന്ന 48 കാരനെ ഒന്നാം അഡീഷണല്‍ സെഷന്സ് ജഡ്ജി എസ്.എസ്.സീനയാണു ശിക്ഷിച്ചത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ രജിതയെ (39) വധിക്കാന്‍ ശ്രമിച്ച കേസിലാണു പ്രഭാതിനു ശിക്ഷ ലഭിച്ചത്. ഭാര്യയെ തേങ്ങ വെട്ടാന്‍ ഉപയോഗിക്കുന്ന കൊടുവാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. കുടുംബ കോടതിയില്‍ ഭാര്യയ്ക്കെതിരെ നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളുകയും കുന്ദമംഗലം കോടതി യുവതി ഭര്‍തൃഗൃഹത്തില്‍ താമസിക്കണമെന്ന്ന്‍ഇര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നതായാണു പ്രോസിക്യൂഷന്‍ കേസ്.
ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരംഒരു വര്‍ഷം കൂടി കോടതി ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതി.