അട്ടപ്പാടിയില്‍ ശിശുമരണം; മരിച്ചത് രണ്ടുമാസം പ്രായമുള്ള പെണ്‍കുട്ടി

തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (11:24 IST)
ശിശുമരണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന അട്ടപ്പാടി ആദിവാസി കോളനിയില്‍ വീണ്ടും ശിശുമരണം നടന്നു. കരുവടം ആദിവാസി കോളനിയിലാണ് ഇന്നു രാവിലെ മരണം സംഭവിച്ചത്.

കോളനിയിലെ കാര്‍ത്തിക - മുരുകന്‍ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. കുഞ്ഞിന് 3.8 കിലോ ഭാരമുണ്ടായിരുന്നു. അതേസമയം കുട്ടിയുടെ മരണകാരണം വ്യക്തമായിട്ടില്ല. വിഷയത്തെക്കുറിച്ച് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസവും അട്ടപ്പാടിയിലെ ആദിവാസി കോളനിയില്‍ ശിശുമരണം സംഭവിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക