മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണത്തില്‍ മുഖ്യമന്ത്രി നിസംഗത വെടിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗത ശരിയായ നടപടിയല്ല.
തല്ലു വാങ്ങാനും തല്ലു കൊടുക്കാനും ആരും കോടതിയിലേക്ക് പോകണ്ട എന്ന് മുഖ്യമന്ത്രി പറഞ്ഞത് തീരെ ശരിയല്ല. വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയമാണ്. കാഴ്ചക്കാരന്റെ റോള്‍ അല്ല മുഖ്യമന്ത്രിക്കുള്ളത്, അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.