അതിരപ്പിള്ളി പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി പുനസ്ഥാപിച്ചു

ബുധന്‍, 9 ഡിസം‌ബര്‍ 2015 (12:28 IST)
അതിരപ്പിള്ളി പദ്ധതിയുടെ റദ്ദാക്കിയ പരിസ്ഥിതി അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുനസ്ഥാപിച്ചു. അനുമതി പുനസ്ഥാപിച്ച് കൊണ്ട് പരിസ്ഥിതി മന്ത്രാലയം കെഎസ്ഇബിയ്‌ക്ക്  കത്ത് അയക്കുകയും ചെയ്‌തു. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2010 ല്‍ റദ്ദാക്കിയ പരിസ്ഥിതി അനുമതിയാണ് വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നത്.

കത്ത് ലഭിച്ച കാര്യം സ്ഥിരീകരിച്ച വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ് മന്ത്രിസഭാ യോഗവും യു.ഡി.എഫ് ഏകോപനസമിതിയും കൂടിയാലോചിച്ച ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകുകയുള്ളുവെന്ന് വ്യക്തമാക്കി. ആവശ്യമെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളിയില്‍ 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കാണ് കേരള സര്‍ക്കാറിന്റെ അപേക്ഷ.പദ്ധതി നടപ്പാക്കിയാല്‍ ജൈവവൈവിധ്യത്തെയും നീരൊഴുക്കിനെയും ആദിവാസികളുടെ ആവാസവ്യവസ്ഥയെയും ബാധിക്കില്ലെന്നാണ് തുടക്കംമുതലേ കെ.എസ്.ഇ.ബിയുടെ വാദം.

വെബ്ദുനിയ വായിക്കുക