അത്തം പിറന്നു, ഓണത്തിന്റെ പത്ത് നാളുകളില്‍ എങ്ങനെയാണ് പൂക്കളം ഇടേണ്ടത്, ചിട്ടവട്ടങ്ങളെ പറ്റി നിങ്ങള്‍ക്കറിയാമോ?
ഐശ്വര്യത്തിന്റെ സമ്പല്‍ സമൃദ്ധിയുടെയും ആഘോഷമായാണ് ഓണം നമ്മള്‍ ആഘോഷിക്കുന്നത്. ചിങ്ങം പിറന്നാല്‍ പിന്നെ അത്തപ്പൂക്കളം ഒരുക്കാനും മറ്റ് ഓണാഘോഷങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിന്റെ സമയമാണ്. ചിങ്ങമാസത്തില്‍ അത്തം മുതല്‍ പത്ത് നാള്‍ വരെ തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാനായാണ് അത്തപ്പൂക്കളം ഇടുന്നത്. പ്രാദേശികമായി അത്തപ്പൂക്കളത്തില്‍ വ്യത്യാസം കണ്ടുവരുന്നു.
അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് നാളുകളില്‍ ഓണപൂക്കളം ഒരുക്കുവാന്‍ ചില ചിലവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. അത്തം ചിത്തിര,ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂ മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധ തരം പൂവുകള്‍ ഉപയോഗിക്കുന്നു. ആദ്യ ദിവസമായ അത്തത്തില്‍ ഒരു നിര പൂ മാത്രമെ പാടുള്ളതുള്ളു ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം എന്നിങ്ങനെ കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതലെ ചെമ്പരത്തിപൂ ഉപയോഗിക്കാനാവു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ആകുന്നത്. പൊതുവെ വൃത്താകൃതിയിലാണ് പൂക്കളം ഒരുക്കുന്നതെങ്കിലും മൂലം നാളില്‍ ചതുരാകൃതിയില്‍ വേണം പൂക്കണം ഒരുക്കാന്‍.
പ്രധാന ഓണദിനമായ തിരുവോണത്തില്‍ രാവിലെ പൂക്കളത്തില്‍ പലകയിട്ട് അരുമാവ് പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവ് പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങള്‍ നിര്‍മിച്ച് ഇലയില്‍ പ്രതിഷ്ടിക്കും. വിഗ്രഹങ്ങള്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും പാലട,പഴം,ശര്‍ക്കാര എന്നിവ നിവേദിക്കുകയും ചെയ്യുന്നു. ചില കുടുംബങ്ങളില്‍ മുതിര്‍ന്ന കാരണവര്‍ ചതയം വരെ പൂജ നടത്തുന്ന പതിവുമുണ്ട്.