Onam 2022: അത്തം പിറക്കാന്‍ ഇനി എത്ര നാള്‍? ഓണത്തിനു തുടര്‍ച്ചയായി അവധി

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (13:06 IST)
Atham 2022: മലയാളികളുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരേ മനസോടെയാണ് ഓണം ആഘോഷിക്കുന്നത്. ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് ഇത്തവണ അത്തം. സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ ഏഴിനാണ് തിരുവോണം. സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാം ഓണമാണ്. ഇത് യഥാക്രമം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ്. 
 
ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10 ശനി. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം അവധിയായിരിക്കും.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍