മന്ത്രി ആര്യാടൻ മുഹമ്മദിനെ വധിക്കാന്‍ ആഹ്വാനം നല്‍കി അഞ്ജാത സംഘം ആദിവാസി കോളനികളില്‍ എത്തിയെന്ന് കോളനി വാസികള്‍. ആയുധ ധാരികളായ ആറംഗ സംഘം പാണപ്പുഴ,വാൽകെട്ടുമല, കുപ്പമല മേഖലകളിലാണ് എത്തിയത്.
അവകാശങ്ങള്‍ നേടുന്നതിനായി ആദിവാസികളോട് സെക്രട്ടേറിയേറ്റിലേക്ക് സമരം നടത്തണമെന്നും. കേരള സർക്കാർ നിങ്ങൾക്കായി ഒന്നും ചെയ്യില്ലെന്നും. അതുകൊണ്ട് മന്ത്രിമാരടക്കമുള്ളവരെ ആക്രമിക്കണമെന്നും നിലമ്പൂർ മന്ത്രിയായ ആര്യാടൻ മുഹമ്മദിനെ വധിച്ചാല്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കുമെന്നും ആയുധ ധാരികള്‍ കോളനി നിവാസികളോട് പറഞ്ഞു. ആവശ്യമായ തോക്കും,ബോംബുമെക്കെ ഞങ്ങൾ കൊണ്ടുവരാമെന്നും. നിങ്ങള്‍ സമരം മുന്നില്‍ നിന്ന് നയിച്ചാല്‍ മത്രം മതിയെന്നുമായിരുന്നു മാവേയിസ്റ്റുകളെന്ന് സ്വയം പരിചയപ്പെടുത്തിയവർ പറഞ്ഞത്.
പൊലീസുകാർ ഒരിക്കലും സഹായിക്കില്ലെന്നും, അതുകൊണ്ട് കാക്കിയിട്ടവരെ കണ്ടാൽ വെടിവെയ്ക്കണമെന്നും പൊലീസ് സ്റ്റേഷനുകൾ ബോംബിട്ട് തകർക്കണമെന്നും ഇവർ പറഞ്ഞു. പൊലീസ് തങ്ങളെ ആക്രമിച്ചാല്‍ പൊലീസ് വാഹനങ്ങൾ ബോംബ് വച്ച് തകർക്കുമെന്നും പറഞ്ഞാണ് ആറംഗ സായുധ സംഘം കോളനി വിട്ടത്. തുടര്‍ന്ന് കോളനി വാസികള്‍ ഈ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കോളനികളിലെത്തിയ പൊലീസും തണ്ടര്‍ ബോള്‍ട്ട് വിഭാഗവും കാട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.