കോന്നി പെണ്‍കുട്ടി ആര്യയുടെ മൃതദേഹം സംസ്കരിച്ചു
കോന്നി പെണ്‍കുട്ടി ആര്യ കെ സുരേഷിന്‍റെ മൃതദേഹം സംസ്കരിച്ചു. ഒരാഴ്‌ചയോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. വിദേശത്തായിരുന്ന അച്ഛന്‍ സുരേഷ് എത്താന്‍ വൈകിയതാണ് സംസ്‌കാരം നീണ്‌ടുപോകാന്‍ ഇടയാക്കിയത്.
കോന്നിയില്‍ നിന്ന് കാണാതായി പാലക്കാട് റയില്‍വേ പാളത്തില്‍ പരുക്കുകളോടെ കണ്ടെത്തി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആര്യ ഈമാസം 20 നാണ് മരിച്ചത്. ആര്യയ്ക്കൊപ്പമുണ്ടായിരുന്ന സഹപാഠികളായ ആതിരയെയും രാജിയെയും 13 ന് റയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.