അരുവിക്കരയിൽ ജി കാർത്തികേയന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും. വിജയിക്കാമെന്നുള്ള ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്ന് യുഡിഎഫ് സ്ഥാനാർഥി കെഎസ് ശബരിനാഥൻ. അച്ഛൻ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. അതിന് എല്ലാവരുടേയും പിന്തുണയും സ്നേഹവും ഉണ്ടാവണം- ശബരിനാഥൻ പറഞ്ഞു.
കാര്‍ത്തികേയന്റെ ഭാര്യ ഡോ സുലേഖ മത്സരിക്കാന്‍ തയ്യാറാവത്ത സാഹചര്യത്തിലാണ് മകന്‍ ശബരിനാഥിനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പരിഗണിച്ചത്. സുലേഖയെ അനുനയിപ്പിക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ അവര്‍ തയ്യാറായില്ല. അതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ് അരുവിക്കരയിൽ സ്ഥാനാര്‍ഥിയായി ശബരിനാഥിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.