വിതുരയിലെ പോളിംഗ് ബൂത്തില്‍ ഉദ്യോഗസ്ഥന് കുഴഞ്ഞുവീണു
അരവിക്കര ഉപതെരഞ്ഞെടുപ്പില്‍ വിതുരയിലെ പോളിംഗ് ബൂത്തില്‍ ഉദ്യോഗസ്ഥന് കുഴഞ്ഞുവീണു. വിതുരയിലെ മുപ്പത്തി രണ്ടാം ബൂത്തിലെ ഉദ്യോഗസ്ഥനാണ് കുഴഞ്ഞുവീണത്. എന്നാല്‍ പോളിങില്‍ തടസം നേരിട്ടില്ല. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്പീക്കർ ജി. കാർത്തികേയന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും ആവേശകരമായ രാഷ്ട്രീയപ്പോരിലൊന്നായി മാറിയ ദിവസങ്ങൾക്കാണ് അരുവിക്കര സാക്ഷ്യം വഹിച്ചത്.