അരുവിക്കരയിലെ 110 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിംഗ്
അരുവിക്കര തിരഞ്ഞെടുപ്പിൽ 110 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും. നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് മുഴുവൻ സമയ വെബ് കാസ്റ്റിംഗ്. സുരക്ഷയ്ക്കും സുതാര്യതയ്ക്കും വേണ്ടിയാണ് നടപടി. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ ഓരോ ബൂത്തിലും ക്യൂ മാനേജർമാർ ഉണ്ടാകും.
വോട്ടു ചെയ്യാനെത്തുന്നവർക്ക് ആവശ്യമായ സഹായം ചെയ്യുക, തിരിച്ചറിയൽ രേഖകൾ പരിശോധിക്കുക എന്നിവയാണ് ക്യൂ മാനേജരുടെ ചുമതല. ഒരു ബൂത്തിൽ മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരടക്കം അഞ്ച് ഉദ്യോഗസ്ഥരുണ്ടാകും. ഒരു ബൂത്തിൽ നാല് പോലീസുകാർ ഡ്യൂട്ടിയിലുണ്ടാകും. ആകെ 1,600ന് മുകളിൽ പോലീസുകാരെ വിന്യസിക്കും. മൂന്ന് കമ്പനി ബിഎസ്എഫും സുരക്ഷയ്ക്കായുണ്ട്.