അരുവിക്കരയില്‍ പ്രചാരണ തന്ത്രം പാളി; സോളാര്‍ വോട്ടായില്ല- സിപിഎം കേന്ദ്ര നേതൃത്വം
ബുധന്‍, 1 ജൂലൈ 2015 (13:35 IST)
അരുവിക്ക ഉപതെരഞ്ഞെടുപ്പില്‍ ഇടത് പ്രചാരണതന്ത്രം പാളിയെന്ന് സിപിഎം കേന്ദ്ര നേതൃത്വം. മുഖ്യ പ്രചാരകരുന്നയിച്ചത് ഉപരിപ്ലവമായ കാര്യങ്ങൾ മാത്രമാണ്. ബിജെപിയെ പ്രതിരോധിക്കാനും, ഇടത് വോട്ടുകള്‍ പൊഴിയുന്നത് തടഞ്ഞു നിര്‍ത്തുന്നതിനും കഴിഞ്ഞില്ല. ഭരണവിരുദ്ധ വോട്ടുകൾ ചിതറിപ്പോകാൻ ഇത് വഴിവച്ചുവെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.
സോളാര്‍ തട്ടിപ്പ് കേസും ബാര്‍ കോഴക്കേസും വോട്ടായി തീര്‍ന്നില്ല. യുഡിഎഫിനെ മാത്രം ഉന്നം വെച്ചപ്പോള്‍ ബിജെപി വോട്ടുകള്‍ പിടിച്ചെടുത്തെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. മുഖ്യ പ്രചാരകരുന്നയിച്ച വിഷയങ്ങള്‍ ജനങ്ങളെ ബാധിക്കുന്നതായിരുന്നില്ല. ഭരണവിരുദ്ധ വോട്ടുകൾ ചിതറിയെന്നും നേതൃത്വം വിലയിരുത്തി.
എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലുൾപ്പെടെ ലീഡ് നിലനിർത്തിയാണ് യുഡിഎഫിന്റെ കെ.എസ്. ശബരിനാഥൻ ജയിച്ചത്. എട്ടു പഞ്ചായത്തുകളിൽ ഒരിടത്തു മാത്രമാണ് എൽഡിഎഫിന് ലീഡ് നേടാനായത്. അധികാരവും പണവും മദ്യവും ഉപയോഗിച്ചാണ് യുഡിഎഫ് പ്രചാരണം നടത്തിയതെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആറാട്ടുമുണ്ടൻ പ്രയോഗം തിരിച്ചടിയായെന്നും വിലയിരുത്തലുകളുണ്ട്.