വീടുപണിയാനും വിവാഹാവശ്യങ്ങള്‍ക്കും ലളിതമായ വ്യവസ്ഥയില്‍ വായ്പ നല്‍കും എന്ന് പത്ര പരസ്യം നല്കി തട്ടിപ്പ് നടത്തിയ ഇയാള്‍ 19 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണു കണക്കാക്കുന്നത്. വായ്പയുടെ തോത് അനുസരിച്ച് ഫോണിലൂടെ ബന്ധപ്പെടുന്ന കക്ഷികളില്‍ നിന്ന് ആദ്യം തന്നെ നയത്തില്‍ പ്രോസസിംഗ് ഫീസ്, നികുതി എന്നീ നിലകളില്‍ ഒരു തുക ഇയാളുടെ അക്കൌണ്ടിലേക്ക് ആദ്യം അടപ്പിക്കും.