തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വൈദികനും സഹായിയും അറസ്റ്റില്‍

ചൊവ്വ, 24 ജനുവരി 2017 (15:38 IST)
വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് അനവധി പേരില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ബന്ധപ്പെട്ട് വൈദികനെയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കണ്ടത്തില്‍ വീട്ടില്‍ ഫാ.ജോയി ഫ്രാന്‍സിസ്, കായം‍കുളം പെരിങ്ങാല കലാഭവനില്‍ വിജയകുമാര്‍ എന്നിവരാണ് പൊലീസ് വലയിലായത്.
 
കോന്നിയിലെ പയ്യനാമണ്‍ സ്വദേശി വട്ടുവേലില്‍ സാം ജോണ്‍ എന്നയാളില്‍ നിന്ന് പണം തട്ടിയെടുത്തു എന്ന പരാതിയുമായി ബന്ധപ്പെട്ട അന്വേഷണമാണ് വൈദികന്‍റെയും സഹായിയുടെയും അറസ്റ്റില്‍ കലാശിച്ചത്. ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ മികച്ച ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
 
ഫാദര്‍ ജോയിയെ പത്തനാപുരത്തു നിന്നും വിജയകുമാറിനെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നുമാണു പൊലീസ് വലയിലാക്കിയത്. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.  

വെബ്ദുനിയ വായിക്കുക