അര്‍ജുന്റെ കുടുംബത്തിന് ഷിരൂരിലെത്താന്‍ അനുമതി ലഭിച്ചു. കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചാണ് ഷിരൂരിലെത്താന്‍ അനുമതി നല്‍കിയതെന്നും മൂന്നുപേര്‍ക്കുള്ള പാസാണ് അനുവദിച്ചതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അര്‍ജുന് വേണ്ടി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.