ആറന്മുള വിമാനത്താവളം: എതിര്‍പ്പുമായി കുമ്മനം ഡൽഹിക്ക്
ഞായര്‍, 12 ഏപ്രില്‍ 2015 (16:35 IST)
നിർദ്ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെടുന്നതിന് വേണ്ടി ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി കുമ്മനം രാജശേഖരൻ രംഗത്ത്. അനുമതി നല്‍കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ആര്‍എസ്എസ് വ്യക്തമാക്കി. ആറന്മുള വിമാനത്താവള പദ്ധതിയുമായ ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ കുമ്മനം വ്യാഴാഴ്ച ഡൽഹിയിലേക്ക് പോകും.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയവും ആറന്മുളയായിരുന്നു. എന്നാലിപ്പോൾ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള കെജിഎസ് ഗ്രൂപ്പിന് അനുകൂലമായി കേന്ദ്രം നിലപാട് എടുത്തതോടെയാണ് ആർഎസ്എസ് കേരളഘടകം എതിർപ്പ് ശക്തമാക്കുന്നത്. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കാന്‍ കമ്മനം രാജശേഖരനെ നിയോഗിച്ചത് ആര്‍എസ്എസാണ്. യുപിഎ സര്‍ക്കാറിന്റെ നടപടികള്‍ക്കെതിരെ സമരത്തിലും സംഘപരിവാര്‍ പങ്കാളികളായി. എന്നാലിപ്പോൾ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള കെ.ജി.എസ് ഗ്രൂപ്പിന് അനുകൂലമായി കേന്ദ്രം നിലപാട് എടുത്തതോടെയാണ് ആർഎസ്എസ് കേരളഘടകം എതിർപ്പ് ശക്തമാക്കുന്നത്.
പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ, വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, സഹമന്ത്രി മഹേഷ് ശർമ എന്നിവരെ കണ്ട് എതിർപ്പ് അറിയിക്കുകയാണ് കുമ്മനത്തിന്റെ ലക്ഷ്യം.