അനൂപ് ജേക്കബിനെതിരേ ബാലകൃഷ്ണപിള്ള; ജീവനക്കാരെ നിയമിച്ചതില്‍ അഴിമതി

ചൊവ്വ, 21 ഏപ്രില്‍ 2015 (16:38 IST)
ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പു മന്ത്രി അനൂപ് ജേക്കബിനെതിരേ ഗുരുതര ആരോപണങ്ങളുമായി കേരള കോൺഗ്രസ് - ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള രംഗത്ത്. കണ്‍സ്യൂമര്‍ കോടതിയിലേക്കു ജീവനക്കാരെ നിയമിച്ചതിലും അഴിമതി നടന്നിട്ടുണ്ട്. മുന്നണിക്കുള്ളില്‍ നിന്നപ്പോള്‍ താന്‍ ഈ കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നതായിരുന്നു. എന്നാല്‍ അന്ന് ഇതിനെപ്പറ്റി യാതൊരു നടപടിയും ഉണ്ടായില്ലെന്നും പിള്ള പറഞ്ഞു.

ഈ കാര്യങ്ങള്‍ വ്യക്തമാക്കി വിജിലന്‍സില്‍ കൂടുതല്‍ പരാതികള്‍ നല്‍കും. ബുധനാഴ്ച എല്‍ഡിഎഫ് നടത്തുന്ന ഉപരോധസമരത്തെ അഭിവാദ്യം ചെയ്യുമെന്നു പറഞ്ഞ പിള്ള, അരുവിക്കരയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും പറഞ്ഞു. പ്രചാരണത്തിനുള്‍പ്പെടെ അരുവിക്കരയില്‍ താന്‍ എല്‍ഡിഎഫിനൊപ്പമുണ്ടാകുമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക