കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

ശ്രീനു എസ്
ഞായര്‍, 3 ജനുവരി 2021 (23:10 IST)
പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. രാത്രി ഒന്‍പതരയ്ക്കായിരുന്നു അന്ത്യം. 51 വയസായിരുന്നു. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ആശുപത്രിയില്‍ പോയസമയത്ത് തലചുറ്റി വീഴുകയായിരുന്നു. തുര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അരമണിക്കൂറിനുശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. 
 
ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കടലിലെ 'ചോരവീണ മണ്ണില്‍ നിന്ന്' എന്നു തുടങ്ങുന്ന ഗാനമാണ് അനില്‍ പനച്ചൂരാനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, വലയില്‍ വീണ കിളികള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. നിരവധി സിനിമകളില്‍ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ബാല്യകാലം മുംബൈയിലായിരുന്നു. ടി.കെ.എം.എം. കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വ്വകലാശാല എന്നിവയിലൂടെ പഠനം. എം.എ. (പബ്ലിക് അഡ്മിനിസ്ട്രേഷന്‍), എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article