ജോലി തട്ടിപ്പിന്‌ കമ്പനി മേധാവിക്കെതിരെ കേസ്

ചൊവ്വ, 26 ഓഗസ്റ്റ് 2014 (17:15 IST)
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പരാതിയെ തുടര്‍ന്ന് ഐറ്റി കമ്പനി ഡയറക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആംടെക് എന്ന സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടറായ ശ്രീകാര്യം വെഞ്ചാവോട് സ്വദേശി ഷാജഹാന്‍ എന്ന 43 കാരനെതിരെയാണു കഴക്കൂട്ടം പൊലീസ് കേസെടുത്തത്.

ടെക്നോപാര്‍ക്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചു പേരില്‍ നിന്ന് അര ലക്ഷം രൂപ വീതമാണ്‌ ഇയാള്‍ തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു.

തുമ്പ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ടെക്നോപാര്‍ക്കില്‍ തൊഴില്‍ പരിശീലനം നല്‍കാനെന്ന പേരില്‍ നാഗര്‍കോവിലിലെ കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്‌ രണ്ട് സ്ത്രീകള്‍ അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക