വായ്പകളെകുറിച്ചുള്ള അപാകതകള്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ചൊവ്വ, 24 ജൂണ്‍ 2014 (15:19 IST)
സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങളുടെ വായ്പകളെകുറിച്ചുള്ള അപാകതകള്‍ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊള്ളപ്പലിശക്കാര്‍ക്കെതിരായ പൊലീസ് നടപടി സുതാര്യമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
 
സാധാരണക്കാര്‍ക്കായി 1000 രൂപയുടെ ചിട്ടി ആരംഭിക്കാന്‍ കെഎസ്എഫ്ഇ സമ്മതിച്ചിട്ടുണ്ട്. ധനമന്ത്രി കെഎം മാണിയും കെഎസ്എഫ്ഇ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. 

സ്കൂള്‍ പരിസരങ്ങളില്‍ മയക്ക് മരുന്ന് വില്‍ക്കുന്നതില്‍ അന്താരാഷ്ട്ര മാഫിയക്ക് ബന്ധമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ലഹരി വിമുക്ത ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി ഇതുവരെ 1700 പേരെ അറസ്റ്റ് ചെയ്തതായും 1784 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ചെന്നിത്തല നിയമസഭയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക