സംവിധായകൻ കമലിനെ പിന്തുണച്ച് താൻ നടത്തിയ ഒറ്റയാൾ പ്രതിഷേധം മനഃപൂർവ്വം ചെയ്തതാണെന്ന് അലൻസിയർ പറയുന്നു. ഞാൻ വിചാരിച്ച പോലെ തന്നെയാണ് അതിനു പ്രൊമോഷൻ കിട്ടിയത്. പുതിയ തലമുറ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം സിനിമാ നടൻ ചെയ്താൽ അതു ശ്രദ്ധിക്കപ്പെടും എന്നെനിക്കറിയാം. അതുകൊണ്ട് തന്നെയാണ് താൻ രംഗത്തെത്തിയതെന്ന് അലൻസിയർ മനോരമ ഓൺലൈനോട് പറഞ്ഞു.
സിനിമയിലൊക്കെ വൈകി വന്നതല്ലേ, സംവിധായകരെ ഒന്നു സുഖിപ്പിച്ചിക്കാം, അൽപം പബ്ലിസിറ്റിയും കിട്ടും, അതിനു വേണ്ടിയാണിതൊക്കെ എന്നു പറയുന്നവരോട് ഇദ്ദേഹത്തിനൊന്നേ ചോദിക്കാനുളളൂ... ഇത്രയ്ക്ക് ചീപ്പാണോ ആർട്ടിസ്റ്റ് ബേബി?
സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധിച്ച സംവിധായകൻ കമലിനെ ഭീഷണിയുമായിട്ടായിരുന്നു സംഘപരിവാര്‍ നേരിട്ടത്. കമല്‍ എന്ന പേരുള്ള മുസ്ലീം ആയതിനാല്‍ കമല്‍ രാജ്യം വിട്ട് പോകണം എന്നായിരുന്നു ആവശ്യം. ഇതിനെതിരെ സിനിമ മേഖലയിലെ പ്രമുഖർ മിണ്ടാതിരുന്നപ്പോൾ ഒറ്റയാൾ പോരാട്ടവുമായി നടൻ അലൻസിയർ ഇന്നലെ രംഗത്തെത്തിയിരുന്നു. താന്‍ ശരിയ്ക്കുമൊരു 'ആര്‍ട്ടിസ്റ്റ്' തന്നെയാണെന്ന് ആര്‍ട്ടിസ്റ്റ് ബേബി തെളിയിച്ചിരിക്കുകയാണ്.