മദ്യനയത്തില്‍ യുഡിഎഫ് കടുത്ത നിലപാടില്‍. സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു.
ഏപ്രില്‍ ഒന്നു മുതല്‍ സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ സമ്പൂര്‍ണ മദ്യനിരോധനത്തിന് ഐ ഗ്രൂപ്പ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിരോധനം നടപ്പിലാക്കാനാണ് ശ്രമം.
അതേസമയം മദ്യനിരോധനത്തിന് കെ എം മാണി പിന്തുണ അറിയിച്ചു. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കണമെന്ന് കെ എം മാണിയും ആവശ്യപ്പെട്ടു.