ആലപ്പുഴയില്‍ പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്ത് കടല്‍ ഉള്‍വലിഞ്ഞു. രാവിലെ ആറരയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. തീരത്തോട് ചേര്‍ന്ന ഭാഗത്ത് ചെളിക്കെട്ട് അടിഞ്ഞതിനാല്‍ പുലര്‍ച്ചെ കടലിലേക്ക് പോയ മത്സ്യതൊഴിലാളികള്‍ക്ക് കരയില്‍ മടങ്ങി എത്താന്‍ കഴിയാത്ത സ്ഥിതി ഉണ്ടായി. 50 മീറ്ററോളമാണ് കടല്‍ ഉള്‍വലിഞ്ഞത്.