ആലപ്പുഴയില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 മാര്‍ച്ച് 2022 (09:04 IST)
ആലപ്പുഴയില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റിലായി. കാപ്പില്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പാസ്റ്റര്‍ ഇടിക്കുള തമ്പിയെന്ന 67കാരനെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പകല്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി താമസിക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് സംഭവം കണ്ടുകൊണ്ട് വരുകയും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍