സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുന്ന കേസുകളില്‍ കുറ്റാരോപിതന് പലപ്പോഴും ആനുകൂല്യം ലഭിക്കാറുണ്ട്. ട്രയിനില്‍ ഉണ്ടായിരുന്നവര്‍ മൊഴി നല്കിയത് സൌമ്യ ട്രയിനില്‍ നിന്ന് ചാടുന്നത് കണ്ടുവെന്നാണ്. തീവണ്ടിയില്‍ നിന്ന് സൌമ്യയെ തള്ളിയിട്ടുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാക്ഷികളെ കിട്ടിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.