കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തിലെ കോണ്‍ഗ്രസ് ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്ങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയ്ക്കുള്ളിലെ പ്രശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ കോഴ ആരോപണം ഉയര്‍ന്നതോടെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുകയാണെന്നാണ് സൂചന. തനിക്കെതിരേ കേസെടുത്താല്‍ മന്ത്രി സ്ഥാനം രാജിവെക്കാന്‍ ഒരുക്കമാണെന്ന് ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ എക്സൈസ് മന്ത്രി കെ ബാബു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതായാണ് സൂചന. എന്നാല്‍ ബാബു രാജിവയ്ക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് കോണ്‍ഗ്രസിലെ എ വിഭാഗം.