‘അവരുടെ രാവുകള്‍’ സിനിമയുടെ പ്രിവ്യു അജയ് കണ്ടിട്ടില്ല; പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റ്, അവന്‍ ആത്മഹത്യ ചെയ്‌തത് എന്തിനെന്ന് അറിയില്ല- സംവിധായകന്‍

ചൊവ്വ, 26 ഏപ്രില്‍ 2016 (08:49 IST)
അജയ് കൃഷ്‌ണന്‍ ആത്മഹത്യ ചെയ്‌തത് അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ പ്രിവ്യു കണ്ടതിന് ശേഷമാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംവിധായകന്‍ ഷനില്‍ മുഹമ്മദ് രംഗത്ത്. സിനിമയുടെ എഡിറ്റിംങും ഡബ്ബിഗും ബിജിഎമ്മും ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രിവ്യു നടത്തുകയെന്നും ഷനില്‍ ചോദിച്ചു.

നിര്‍മ്മാതാവ് എന്നതിനപ്പുറം ഒരു ബന്ധം ഞാനും അജയ്‌യും തമ്മില്‍ ഉണ്ടായിരുന്നു. സിനിമയുടെ ഒരു ഘട്ടത്തില്‍ പോലും അദ്ദേഹമൊരു ബുദ്ധിമുട്ട് അറിയിച്ചിട്ടില്ല. സിനിമയ്‌ക്ക് വേണ്ട പൂര്‍ണ്ണ പിന്തുണ അജയ്‌യുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതെന്നും ഷനില്‍ പറഞ്ഞു.

നാലു കോടിയോളം രൂപ മുടക്കി നിര്‍മിച്ച സിനിമ പരാജയപ്പെടുമെന്ന ഭയം മൂലമാണ് നടനും നിര്‍മ്മാതാവുമായ അജയ് കൃഷ്‌ണന്‍ ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസിനെ ഉദ്ദരിച്ച് ഇന്ത്യന്‍ എക്‍സ്‌പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്.

ആസിഫലി നായകനായ അവരുടെ രാവുകളില്‍  ഉണ്ണി മുകുന്ദന്‍, അജയ് കൃഷ്‌ണന്‍, ഹണി റോസ് എന്നിവരാണ് അഭിനയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് അജയ് കൃഷ്‌ണനെ കൊല്ലത്തെ തിരുമുല്ലാവരത്തെ വസതിയില്‍  ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.

നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍:-

സിനിമയുടെ പ്രിവ്യൂ കണ്ടതിന് ശേഷം നിരാശയിലായ അജയ് ചിത്രം പരാജയമായേക്കാമെന്ന് ആശങ്കപ്പെട്ടിരുന്നു. ഈ കാര്യം മാതാപിതാക്കളോട് പറയുകയും ചെയ്‌തിരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

സിനിമ ബോക്‍സ് ഓഫീസില്‍ പരാജയപ്പെട്ടാല്‍ സാമ്പത്തികമായി കടത്തിലാകുമെന്നും ജീവിതം തകരുമെന്ന ഭയവും അജയ്‌ക്ക് ഉണ്ടായിരുന്നു. സിനിമ പ്രതീക്ഷിച്ചതു പോലെ വിജയിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വിചാരിച്ചിരുന്നതായി പൊലീസിനെ ഉദ്ദരിച്ച് ഇന്ത്യന്‍ എക്‍സ്‌പ്രസ് ദിനപത്രമാണ് വിവരം റിപ്പോര്‍ട്ട് ചെയ്‌തത്.

വെബ്ദുനിയ വായിക്കുക