സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ശശിതരൂരിനേയും കെവി തോമസിനേയും ഹൈക്കമാന്റ് വിലക്കി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 21 മാര്‍ച്ച് 2022 (19:19 IST)
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ശശിതരൂരിനേയും കെവി തോമസിനേയും കോണ്‍ഗ്രസ് ഹൈക്കമാന്റ് വിലക്കി. കെപിസിസിയുടെ താത്പര്യം കണക്കിലെടുത്താണ് ഹൈക്കമാന്റിന്റെ തീരുമാനം. അതേസമയം വിലക്ക് ലംഘിച്ചാല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. 
 
സില്‍വര്‍ ലൈനിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ സമരങ്ങളാണ് നടത്തുന്നത്. ഈസമയത്ത് സെമിനാറില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്നാണ് തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article