അദിതി നമ്പൂതിരി കൊലക്കേസില്‍ പ്രൊസിക്യൂഷന് അനുകൂലമായി ഡോക്ടറുടെ മൊഴി. ഏഴ് വയസുകാരിയായ അദിതിയെ പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസില്‍ അദിതിയുടെ സഹോദരന്‍ അരുണ്‍ എസ് നമ്പൂതിരിയെ ചികിത്സിച്ച ഡോ. അമ്പിളി അരവിന്ദാണ് പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്.
അദിതിയുടെ പിതാവ് തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാം ഭാര്യ ദേവിക എന്നിവരാണ് കേസിലെ പ്രതികള്‍. കോഴിക്കോട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ ശങ്കരന്‍ നായര്‍ വിചാരണ വിചാരണ 30ലേക്ക് മാറ്റി.