പരീക്ഷ നടക്കുന്നതിനിടയില്‍ ജിഷ്‌ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് എ ഡി ജി പി സുധേഷ് കുമാര്‍. പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്‌ണു.
ജിഷ്‌ണുവിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ നെഹ്‌റു കോളജില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കോളജ് മാനേജ്‌മെന്റിന്റെ പീഡനത്തെക്കുറിച്ചും കോളജില്‍ എത്തുന്ന സംഘം അന്വേഷിക്കും.
അതേസമയം, ജിഷ്‌ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് നേരത്തെ സാങ്കേതിക സർവകലാശാലയും വ്യക്തമാക്കിയിരുന്നു.