ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചു, പള്‍സര്‍ സുനിയും നടിയും തന്നെ; അറസ്റ്റ് അനിവാര്യം
ചൊവ്വ, 4 ജൂലൈ 2017 (08:10 IST)
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ നടിയുംസുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു വീഡിയോ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. അതിക്രൂരൂരമായ ലൈംഗികാക്രമണമാണ് നടിയ്ക്ക് നേരിടേണ്ടി വന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു. ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരമെന്ന് മാത്രഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ദൃശ്യങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അറസ്റ്റ് അനിവാര്യമാണ്. ദൃശ്യം ചോരാതിരിക്കാന്‍ പോലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസില്‍ അകപ്പെട്ടിരിക്കുന്നവര്‍ പ്രമുഖരായാലും എത്ര വലിയവരായാലും അവരെ തളക്കുന്ന രീതിയാണ് ഡിജിപി ലോക്നാഥ് ബെഹ്‌റ സ്വീകരിച്ചിരിക്കുന്നത്. ഉടന്‍ തന്നെ അറസ്റ്റ് വേണമെന്ന് ബെഹ്‌റ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടി പീഡിപ്പിക്കപ്പെട്ടതിനു തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കൃത്യത്തിനു പ്രേരകമായ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് പോലീസ്.