ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. നടിയ്ക്ക് നേരെ നടന്നത് ക്വട്ടേഷൻ തന്നെയെന്ന് വ്യക്തമാകുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞതായി ഭാഗ്യലക്ഷ്മി പറഞ്ഞു. ഞെട്ടിക്കുന്ന വിവരങ്ങളാണ് തന്നോട് നടി വെളിപ്പെടുത്തിയതെന്നും ഭാഗ്യലക്ഷ്മി വിശദമാക്കുന്നു.
ക്വട്ടേഷനാണെന്ന് പറഞ്ഞപ്പോൾ അവർ നൽകിയതിനേക്കാൾ കൂടുതൽ പണം നൽകാമെന്ന് നടി പൾസർ സുനിയോട് പറഞ്ഞിട്ടും അവര്‍ നടിയെ ഉപദ്രവിക്കുകയായിരുന്നു. ആരുടെ ക്വട്ടേഷനാണെങ്കിലും ഇങ്ങനെ ക്രൂരമായി പെരുമാറാന്‍ ഒരാള്‍ക്ക് സാധിക്കുമോ, ആക്രമണത്തിന് പിന്നില്‍ പ്രമുഖനടനാണെന്ന് പൊലീസിന് ഇതുവരെ നടി മൊഴി നല്‍കിയിട്ടില്ല എന്നും ഭാഗ്യലക്ഷ്മി പറയുന്നു. നടിയുമായി സംസാരിച്ച വിവരങ്ങള്‍ മീഡിയവണ്‍ ചാനലിനോട് പങ്കുവെക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. .
സംഭവത്തിൽ നടൻ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തുവെന്ന തരത്തിലുള്ള വാർത്തകൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതിന്റെ കാക്കനാടുളള ഫ്‌ളാറ്റില്‍ നിന്നും ഒരാളെ പിടികൂടിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുതാരങ്ങളും ഇത് നിഷേധിച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടി പ്രമുഖ നടനെ ഇതില്‍ സംശയിക്കുന്നില്ലെന്ന് തന്നോട് വ്യക്തമാക്കിയതായുളള ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.