ദിലീപിന് രക്ഷപ്പെടാന്‍ ഒരു വഴിയും ഇല്ല; കേസില്‍ അയാളും സാക്ഷിയാകുന്നു !

വെള്ളി, 17 നവം‌ബര്‍ 2017 (08:19 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കും. സംഭവത്തിന്റെ കുറ്റപത്രത്തിന്റെ കരട് നേരത്തേ തയ്യാറാക്കിയിരുന്നു. നിയമോപദേശകരുടെ നിര്‍ദ്ദേശങ്ങളള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ കുറ്റപത്രത്തില്‍ വരുത്തുന്നത്. 
 
സംഭവം നടക്കുമ്പോള്‍ ദിലീപ് ചികിത്സയിലായിരുന്നുവെന്നാണ് മൊഴി നല്‍കിയിരുന്നത്. അത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ മൊഴി.
 
മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് സംബന്ധിച്ച് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യം പൊലീസ് പരിഗണിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ട്. അത് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. അത് കൂടാതെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ കേസില്‍ സാക്ഷിയായേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍