തുടരാന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ‌ഹർജി: കേസിൽ കക്ഷിചേരാൻ ആക്രമിക്കപ്പെട്ട നടി

ചൊവ്വ, 15 ഫെബ്രുവരി 2022 (12:37 IST)
നടിയെ ആക്രമിച്ച കേസിലെ തുടരാന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരെ ആക്രമിക്കപ്പെട്ട നടി. കേസിൽ ക‌ക്ഷി ചേരാൻ നടി അപേക്ഷ നൽകി.ഹര്‍ജി നല്‍കാന്‍ സമയം നല്‍കണമെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
 
തുടരാന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ അപേക്ഷയ്ക്കെതിരെ കക്ഷി ചേരാനാണ് നടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതിനാൽ തന്നെ കേസുമായി ബന്ധപ്പെട്ട ഉത്തരവ് പാസാക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി  കേൾക്കാൻ തയ്യാറാകണമെന്നാണ് നടിയുടെ ആവശ്യം.
 
കക്ഷി ചേരുന്നതിനായി ഹര്‍ജി നല്‍കുന്നതിനായി സമയം അനുവദിക്കണമെന്ന് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ നടി ആവശ്യപ്പെടുകയായിരുന്നു. പ്രോസിക്യൂഷന്‍ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ക്കുകയാണ്. അതിനൊപ്പം കേസില്‍ അക്രമിക്കപ്പെട്ട നടിയും തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍