വീണ്ടും ഒരു ദിലീപ് ചിത്രത്തെ കുറിച്ചുള്ള ആലോചന തുടങ്ങിയത് കോടതിസമക്ഷം ബാലന്‍വക്കീല്‍ എന്ന സിനിമ കഴിഞ്ഞ സമയത്താണെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. 'അന്ന് ഞാന്‍ കേസ് തീര്‍ന്നിട്ട് ആലോചിക്കാം എന്ന് പറഞ്ഞിരുന്നു. കേസില്‍ തീരുമാനം ഉണ്ടാകട്ടെ. അതിന് ശേഷം സാഹചര്യങ്ങള്‍ ഒത്തുവരുകയാണെങ്കില്‍ സിനിമ ചെയ്യാം. അതിന് ഒരു വിഷയം വേണം, നല്ല ഒരു പ്രൊഡക്ഷന്‍ വേണം, നമുക്ക് ഒരു സിനിമ ചെയ്യാന്‍ തോന്നണം. അങ്ങനെ വന്നാല്‍ മാത്രമല്ലേ ചെയ്യാന്‍ സാധിക്കൂ'- ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.