മന്ത്രി വീണാ ജോർജിനെതിരായ അശ്ലീല കമൻ്റിൽ അധ്യാപകന് സസ്പെൻഷൻ

അഭിറാം മനോഹർ

ചൊവ്വ, 18 ജൂണ്‍ 2024 (19:41 IST)
മന്ത്രി വീണാ ജോർജിനെതിരായ അശ്ലീല കമൻ്റിൽ അധ്യാപകനെതിരെ നടപടി. അധ്യാപകൻ എം സജുവിനെതിരെയാണ് നടപടി. കോഴിക്കോട് കാവുന്തറ എയുപി സ്കൂളിലെ അധ്യാപകൻ സജുവിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണവിധേയമായി 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തുവെന്നാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ അറിയിപ്പ്.
 
അതേസമയം കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്ളാറ്റിൽ താമസിക്കുന്നവർക്കും വയറിളക്കവും ഛർദ്ദിലും ഉണ്ടായ സംഭവത്തിൽ പ്രാഥമികമായ റിപ്പോർട്ട് മെഡിക്കൽ ടീം നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 340 പേർ രോഗാവസ്ഥയിലാണ്. 30 അംഗ സംഘത്തെ ആരോഗ്യവകുപ്പ് അവിടെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍