മലയാളി യുവാവ് ദോഹയില്‍ വാഹനമിടിച്ചു മരിച്ചു

ശനി, 28 ഫെബ്രുവരി 2015 (08:52 IST)
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ മലയാളി യുവാവ് വാഹനമിടിച്ചു മരിച്ചു. കോഴിക്കോട് നാദാപുരം ജാതിയേരി സ്വദേശി മാന്താറ്റില്‍ ഫൈസല്‍ ആണ് മരിച്ചത്.

റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ മറുവശത്ത് നിന്ന് വാഹനം ഫൈസലിനെ   ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 13 വര്‍ഷത്തോളം ദുബായിലായിരുന്ന ഫൈസല്‍ ഒരു വര്‍ഷം മുമ്പാണ് ദോഹയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക